X
    Categories: CultureNewsViews

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ ആരൊക്കെയെന്ന് പി.എസ്.സി പരീക്ഷയില്‍ ചോദ്യം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പി.എസ്.സി പരീക്ഷയില്‍ ചോദ്യം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യം കയറിയ യുവതികള്‍ ആരൊക്കെയെന്നാണ് പി.എസ്.സിയുടെ ചോദ്യം. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി) നിയമനത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്.

(എ) ബിന്ദു തങ്കം കല്യാണി, സി.എസ്. ലിബി (ബി) ബിന്ദു അമ്മിണി, കനകദുര്‍ഗ (സി) ശശികല, ശോഭ (ഡി) സൂര്യ ദേവാര്‍ച്ചന, പാര്‍വതി എന്നിവയാണ് ഉത്തരമെഴുതാനുള്ള ഓപ്ഷനുകള്‍.
പ്രാഥമിക ഉത്തരസൂചികയില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ആണ് ശരിയുത്തരമായി പി.എസ്.സി. നല്‍കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: