തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 499/2022) തസ്തികയില്‍ അഭിമുഖം നടത്താനും മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 162/2022), കേരള അഗ്രോ മെഷീനറി കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 502/2019) എന്നിവയില്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാനും പി.എസ്.സി തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍ ഗ്രേഡ് 2 (ഓര്‍ത്തോട്ടിക്സ്) (ഒന്നാം എന്‍.സി.എ. ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 492/2021), കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍ (കാറ്റഗറി നമ്പര്‍ 9/2021). എന്നിവയയില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സെക്യൂരിറ്റി ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 646/2021), കിര്‍ത്താഡ്സില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) (കാറ്റഗറി നമ്പര്‍ 742/2021) ഓണ്‍ലൈന്‍ പരീക്ഷ നടത്താനും വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ആയ (കാറ്റഗറി നമ്പര്‍ 21/2021) അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.