X

പി.എസ്.സി-സര്‍ക്കാര്‍ കത്തിടപാടുകള്‍ ഇനി പൂര്‍ണ്ണമായും ഇ-ഓഫീസില്‍

തിരുവനന്തപുരം: സര്‍ക്കാരിലേക്ക് പി.എസ്.സി നല്‍കുന്ന കത്തുകളെല്ലാം പൂര്‍ണ്ണമായും ഇ-ഓഫീസ് മുഖാന്തിരമാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇ-ഓഫീസ് നിലവിലുള്ള മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള കത്തുകളും അധികം വൈകാതെ ഇ-ഓഫീസ് മുഖേനയാക്കും. ഐ.ടി. മിഷന്‍, എന്‍.ഐ.സി എന്നിവയുമായി സഹകരിച്ചാണ് കമ്മിഷനില്‍ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയത്.

2018 ലാണ് പി.എസ്.സിയുടെ ആസ്ഥാന ഓഫീസിലും മേഖല-ജില്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ആരംഭിച്ചത്. നിലവില്‍ കമ്മിഷന്റെ എല്ലാ ഓഫീസുകളിലെയും ഫയല്‍ നീക്കങ്ങള്‍ ഇ-ഓഫീസ് മുഖേനയാണ് നടക്കുന്നത്.

webdesk11: