X

പിഎസ്‌സി പരീക്ഷകള്‍ ഇനി 90 മിന്നുട്ട്; കൂട്ടിയത് 15 മിനിറ്റ്‌

പിഎസ്‌സി പരീക്ഷകള്‍ക്ക് ഇനി 15 മിനിറ്റ് അധികം നല്‍കും. ഫെബ്രുവരി 1 മുതല്‍ നടക്കുന്ന പരീക്ഷകള്‍ക്കാണ് 15 മിനുറ്റ് അധികം നല്‍കുക. പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും ഒന്നര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാനാണ്
തീരുമാനം എടുത്തിട്ടുള്ളത്. പ്രാഥമിക പരീക്ഷകള്‍ക്ക് നിവലില്‍ ഉള്ള 75 മിനുറ്റ് തുടരും. ചോദ്യം വായിച്ച് മനസ്സിലാക്കാന്‍ സമയം തികയുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷസമയം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.

പരീക്ഷ സമയത്തില്‍ മാറ്റം വരുത്താന്‍ കാരണം ചോദ്യരീതിയിലുണ്ടായ മാറ്റങ്ങളാണ്. നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് പകരം പ്രസ്താവനകള്‍ നല്‍കി അത് വിലയിരുത്തി ഉത്തരം എഴുത്തേണ്ട രീതിയിലേക്കാണ് ചോദ്യശൈലി മാറ്റം വരുത്തിയത്. ഇത് പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

 

Test User: