ഇരുപതാംനൂറ്റാണ്ടിന്റെ ദുരന്തമെന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍പറയുക, ഹിരോഷിമയും നാഗസാക്കിയും എന്നാകും. പക്ഷേ വ്‌ളാഡിമിര്‍ വ്‌ളാഡിമിറോവിച് പുടിന്‍ പറയുക അത് സോവിയറ്റ്‌യൂണിയന്റെ പതനമെന്നാണ്. ലോകരാഷ്ട്രീയത്തെ അരനൂറ്റാണ്ടോളം നിയന്ത്രിച്ചുനിര്‍ത്തിയ സാമ്രാജ്യമാണ് ലെനിന്റെയും സ്റ്റാലിന്റെയും കമ്യൂണിസ്റ്റ് സോവിയറ്റ്‌യൂണിയന്‍. അത് തകരുന്നത് സങ്കടത്തോടെ കണ്ടുനില്‍ക്കേണ്ടിവന്ന പുടിന്‍ പഴയ സോവിയറ്റ് ഭരണസിരാകേന്ദ്രമായ റഷ്യയുടെ മുടിചൂടാമന്നനായി നാലാമതും വാഴുമ്പോള്‍ പഴയതകിട്ടലുകള്‍ തള്ളിവരിക സ്വാഭാവികം.
അതാണ് ഫെബ്രുവരി 24ന് പുലര്‍ച്ചെ റഷ്യയുടെ കിഴക്കന്‍അതിര്‍ത്തിരാജ്യമായ യുക്രെയിനിലേക്ക് സ്വന്തം പട്ടാളപ്പടയെ കയറ്റിവിടാനും തുരുതുരാ ബോംബുവര്‍ഷം നടത്താനും ഈ എഴുപതുകാരനെ പ്രേരിപ്പിച്ചത്. 1991ലെ സോവിയറ്റ്പതനത്തിന് ശേഷം അധികാരത്തില്‍വന്ന പ്രസിഡന്റ് ബോറിസ് യെത്സിനായിരുന്നു പുടിന്റെ ലിഫ്റ്റ്. അതില്‍കയറി ഇന്ന് ലോകത്തെതന്നെ വിറപ്പിക്കുകയാണ് ഈ അധികാരക്കൊതിയന്‍. രാജ്യത്തിനകത്തെ എതിര്‍ശബ്ദങ്ങളെയെല്ലാം അടിച്ചൊതുക്കുക മാത്രമല്ല, കാലപുരിക്കയച്ചശേഷമാണ ്‌യുക്രെയിനിലെ സെലന്‍സ്‌കി സര്‍ക്കാരിന് നേരെതിരിഞ്ഞത്. നാറ്റോയുമായി ചേരാനുള്ള തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍ രാജ്യംപിടിച്ചടക്കുമെന്ന സൂചന പരസ്യമായി നല്‍കി.ഒടുവില്‍ ഫെബ്രുവരി24ന് ഔദ്യോഗിക ടിവിയിലൂടെ ആ ഉത്തരവ് പുടിന്‍ പട്ടാളത്തിന് നല്‍കി: തുടങ്ങുക. പക്ഷേലോകത്തോടായി പുടിന്‍ പറഞ്ഞത്്,’പ്രത്യേകസൈനികനടപടി’യെന്നും!
വിദ്യാലയകാലത്തേ അടിയുടെ ആശാനാണ് പുടിനെന്ന് അധ്യാപകര്‍സാക്ഷ്യപ്പെടുത്തുന്നു. എതിരാളി അടിച്ചു തുടങ്ങുംമുമ്പ് അടിക്കുക എന്ന ശൈലി സോവിയറ്റ്‌യൂണിയന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബിയിലിരിക്കുമ്പോള്‍തന്നെ തുടങ്ങിയിരുന്നു.നിയമബിരുദംനേടിയയുടന്‍ 25-ാം വയസ്സില്‍ കെ.ജിബിയില്‍ ജോലി. കിഴക്കന്‍ജര്‍മനിയിലായിരുന്നു കുറച്ചുകാലം രഹസ്യാന്വേഷണം. 1990ഓടെ ലഫ്.കേണല്‍പദവിയിലെത്തിയെങ്കിലും സോവിയറ്റിന്റെപതനത്തെതുടര്‍ന്ന് നാടുപിടിച്ചു. ഇക്കാലത്ത് ജന്മനഗരമായ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ ടാക്‌സി ഓടിച്ചുനടന്ന ശേഷമാണ ്‌മോക്‌സ്‌കോയിലെത്തുന്നത്. അതിനുമുമ്പ് സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് മേയറുടെ ഉപദേശകജോലിചെയ്തു. വിശ്വാസം പിടിച്ചുപറ്റിയതോടെ ഡെപ്യൂട്ടി മേയറായി. ബോറിസ് യെത്സിന്റെ സഹായിയും പിന്നീട് കെ.ജി.ബിയുടെ പുതിയ രൂപമായ ഫെഡറല്‍ സെക്യൂരിറ്റിസര്‍വീസിന്റെ തലവനുമായി.പിന്നീട് പ്രധാനമന്തിയും.2013ല്‍ റഷ്യപാര്‍ട്ടിയുടെ തലവനും. അനാരോഗ്യത്തെതുടര്‍ന്ന് പൊടുന്നനെ യെത്സിന്‍ സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റായി തുടങ്ങിയതാണ്. രണ്ടുതവണ പ്രധാനമന്ത്രിയാകുകയും ചെയ്തു. 2000ല്‍ ഏറ്റെടുത്തപ്രസിഡന്റ് പദവി ഇടയ്ക്ക് മെദ്‌വെദേവിനായി വിട്ടുകൊടുത്തെങ്കിലും നീണ്ട കാല്‍നൂറ്റാണ്ടായി സ്ഥാനത്ത് തുടരുന്നു. ഭരണഘടന തിരുത്തിയെഴുതി ആജീവനാന്തകാലത്തേക്ക് പദവി സ്വന്തമാക്കുകയും ചെയ്തു.
ഓരോതവണയും ജനാധിപത്യത്തെ പരിഹസിച്ചാണ് പുടിന്‍ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടിയത്. ക്രെംലിനില്‍വെച്ചുതന്നെ പ്രതിപക്ഷനേതാവിനെ വെടിവെച്ചുവീഴ്ത്തിയതും തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും വധിച്ചതും തടവിലിട്ടതുമൊക്കെ പുടിന് തന്റെ സാമ്രാജ്യത്വപാതയിലെ ചെറുനാഴികക്കല്ലുകള്‍മാത്രം. 20014ല്‍ റഷ്യന്‍ഭൂരിപക്ഷപ്രദേശമായ ക്രിമിയയും പിന്നീട് യുക്രെയിനിലെ ഡോണസ്‌ക്, ലവന്‍സ്‌ക് പ്രവിശ്യകളെ സ്വതന്ത്രമാക്കിയതും പുടിന്റെ കുടിലബുദ്ധി. യുക്രെയിന്‍ ആക്രമണത്തിന്റെ ഏതാനുംദിവസംമുമ്പാണ് ഇത്.അമേരിക്കയും യൂറോപ്യന്‍ശക്തികളുമെല്ലാം നിര്‍നിമേഷം നോക്കിനില്‍ക്കാന്‍ പാകത്തിലുള്ള ലോകരാഷ്ട്രീയകാലാവസ്ഥ തിരിച്ചറിഞ്ഞ് ഉറയുമ്പോള്‍ വെട്ടുകയാണിപ്പോള്‍ പുടിനെന്ന സാമ്രാജ്യക്കൊതിയന്‍. അമേരിക്കയിലെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ട്രംപിനെ വിജയിപ്പിച്ചതില്‍തുടങ്ങി വന്‍ശക്തികളെ നിര്‍വീര്യമാക്കല്‍. സിറിയയിലും അഫ്ഗാനിലും അമേരിക്കക്ക് കൈപൊള്ളിയപ്പോള്‍ പുടിന്റെ പട തന്ത്രപരമായ വിജയങ്ങള്‍കൊയ്തു. ചെച്‌നിയയില്‍ മനുഷ്യാവകാശത്തെ കൊലചെയ്തു.തൊട്ടടുത്ത ചൈനയുമായും ഇന്ത്യയുമായും നല്ല ബന്ധം സൂക്ഷിക്കാനാകുന്നതും പുടിന്റെ രഹസ്യാന്വേഷണബുദ്ധിതന്നെ.ലോകം ഇനിയെങ്ങനെയാകുമെന്ന് പുടിന്‍ തീരുമാനിക്കും. അതെ, രക്ഷാസമിതിയിലെ വീറ്റോ അധികാരം കൊണ്ട് ഐക്യരാഷ്ട്രസഭയെ നിര്‍വീര്യമാക്കാനും കഴിഞ്ഞിരിക്കുന്നു. വേട്ടയും നീന്തലുമാണ് വിനോദങ്ങള്‍.യുക്രെയിന്‍ വീഴുമെന്ന് തീര്‍ച്ചയായതോടെ 750കോടി മനുഷ്യരുടെ മുഴുവന്‍ കണ്ണുകളുമിപ്പോള്‍ റഷ്യയിലേക്കാണ്. അതെ,ഞാന്‍ ആണയിട്ടാല്‍ അത് നടന്തുവിട്ടാര്‍ എന്ന തമിഴ്‌സിനിമാ മോണോലോഗ് പോലെയാണ് പുടിനെസംബന്ധിച്ചിപ്പോള്‍. 2014ല്‍ വിവോഹമോചനംചെയ്ത ലുഡ്മില സ്‌കെര്‍നേവയാണ് ഭാര്യ.മരിയയും കാതറീനയും മക്കള്‍.