ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കലിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി ലളിതമാക്കാന്‍ തീരുമാനമായത്. പണം പിന്‍വലിക്കലിന് അപേക്ഷ നല്‍കുന്നതിന് ഇനി ഒരു ഫോം നല്‍കിയാല്‍ മതി. അപേക്ഷയോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും ഹാജരാക്കേണ്ടതില്ല. പൊതുവായി ഒറ്റ അപേക്ഷ ഫോം മാത്രമാണ് നല്‍കേണ്ടത്. കൂടാതെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. തൊഴിലുടമകളുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. പണം പിന്‍വലിക്കുന്നതിനും അഡ്വാന്‍സ് കൈപ്പറ്റുന്നതിനും ആധാര്‍ സമര്‍പ്പിച്ചാല്‍ മതി. ആധാര്‍ ഇല്ലാത്തവര്‍ക്ക് തൊഴിലുടമയുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം.