ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. ഇക്കാര്യത്തില്‍ മുന്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നടപടിക്ക്് പുറമെ ധൃതിപിടിച്ച് ജിഎസ്ടി കൂടി നടപ്പിലാക്കിയത് പ്രശ്‌നം ഗുരുതരമാക്കിയതായി യശ്വന്ത് സിന്‍ഹ പറഞ്ഞു. താന്‍ ജിഎസ്ടിയെ പിന്തുണയ്ക്കുന്നയാളാണ്. പക്ഷേ ജൂലൈയില്‍ തന്നെ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ചില വഷയങ്ങളില്‍ ചര്‍ച്ചക്കായി മോദിയെ കാണാന്‍ സമയം ചോദിച്ച് സമീപിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫീസ് ഇതുവരെ തനിക്ക് അത് അനുവദിച്ചിട്ടില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അതേ സമയം കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, രാജ്‌നാഥ് സിങ് എന്നിവരെ പരിഹസിക്കാനും യശ്വന്ത് സിന്‍ഹ മറന്നില്ല. തന്നേക്കാള്‍ സാമ്പത്തികാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിവ് അവര്‍ക്കുള്ളതിനാലാകാം അവര്‍ ഇപ്പോഴും ലോക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇന്ത്യ എന്ന് ചിന്തിക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യ ഇപ്പോഴും വളരുന്ന സാമ്പത്തിക ശക്തിയാണെന്നാണ് രണ്ട് മന്ത്രിമാരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനെയാണ് യശ്വന്ത് സിന്‍ഹ പരിഹസിച്ചത്.
യശ്വന്ത് ഇന്ത്യകണ്ട മികച്ച ധനകാര്യമന്ത്രിമാരില്‍ ഒരാളാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി കാണിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്, ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. യശ്വന്ത് സിന്‍ഹ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലെല്ലാം രാജ്യത്തിന്റേയും അതോടൊപ്പം പാര്‍ട്ടിയുടേയും താത്പര്യം ഒരു പോലെ നിറഞ്ഞ് നില്‍ക്കുന്നതാണെന്നും ശത്രുഘ്‌നന്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത് മോദിയുടെ ഏകാധിപത്യ ഭരണത്തെ പുറത്തുകാട്ടുന്നതായാണ് വിലയിരുത്തല്‍. കൂടുതല്‍ പിന്നാലെയാണ് കൂടുതല്‍ നേതാക്കളും എന്‍ഡിഎ ഘടക കക്ഷികളും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.