ഹാംബര്‍ഗ്: പ്രതിഷേധങ്ങള്‍ക്കിടെ ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന് ജര്‍മനിയിലെ ഹാംബര്‍ഗില്‍ തുടക്കം. മുതലാളിത്ത വിരുദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി വാദികള്‍ എന്നിവരുടെ പല സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് സമ്മേളനം. പലയിടങ്ങളിലും സംഘര്‍ഷം അരങ്ങേറി. അക്രമങ്ങളില്‍ എഴുപതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മുഖംമൂടി ധരിച്ച് പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ യോഗം നടക്കുന്ന മന്ദിരത്തിന് പുറത്ത് തടിച്ചു കൂടി. നരകത്തിലേക്ക് സ്വാഗതം എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. പൊലീസിന്റെ സുരക്ഷാ വേടികെട്ടുകള്‍ പ്രതിഷേധക്കാര്‍ പൊളിച്ചതോടെ സംഘര്‍ഷത്തിനു തുടക്കമാകുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി രംഗത്തെത്തി. പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. ഇതിനിടെ ചിലര്‍ പൊലീസിന്റെ ബാരിക്കേടുകള്‍ മറിച്ചിട്ടു. പാതയ്ക്ക് സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീവച്ചു നശിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയും അക്രമങ്ങള്‍ അരങ്ങേറി.