കൊല്‍ക്കത്ത : ബംഗാളില്‍ രണ്ടാംക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച ഡാന്‍സ് അധ്യാപകനെതിരെയും കുട്ടികളുടെ സംരക്ഷണത്തില്‍ അനാസ്ഥ കാണിച്ച സ്‌കൂളിനെതിരേയും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്ത് സംഘടപ്പിച്ച പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസിന് പരുക്ക്. നിരവധി മാതാപിതാക്കള്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതോടെയാണ് പൊലീസിന്റെ സഹായം തേടിയത്.
സ്‌കുളിനെതിരേയും സ്‌കൂളിലെ പ്രധാന അധ്യാപകനെതിരേയും വേണ്ട നടപടി കൈക്കൊള്ളമെന്നാവിശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ നിരവധി മാതാപിതാക്കളാണ് പങ്കെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലൈംഗിമായി ഡാന്‍സ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി മാതാപിതാക്കളോട് പറഞ്ഞത്. വിവരം വീട്ടില്‍ പറഞ്ഞാല്‍ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയാണ് കുട്ടിയെ അധ്യാപകനെതിരെ പരാതിപ്പെടാന്‍ വൈകിപ്പിച്ചത്. വിവരം അറിഞ്ഞയുടന്‍ അധ്യാപകനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു അധികൃതരുടെ നീക്കം. ഇതോടെയാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
.
പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റാരോപിതനായ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തെ പല സ്‌കൂളിലും നടന്ന സാഹചര്യത്തില്‍, സ്‌കൂളില്‍ വേണ്ടത്ര ക്യാമറകള്‍ സ്ഥാപിക്കാത്ത മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് വലിയ അനാസ്ഥായാണ് ഉണ്ടായതെന്നും പ്രധാന അധ്യാപനെതിരേയും മാനേജ്‌മെന്റിനേതിരേയും കേസെടുക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും മാതാപിതാക്കള്‍ അറിയിച്ചു.