ന്യൂഡല്‍ഹി: വിമാനത്തില്‍ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ എയര്‍ലൈന്‍സ് ജീവനക്കാര്‍ തള്ളി പുറത്താക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രമന്ത്രി ഉത്തരവിട്ടു. കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് നിര്‍ദേശം നല്‍കിയത്. ലക്‌നൗ എയര്‍പോര്‍ട്ടില്‍ വിമാനയാത്രക്കാരനെ തള്ളിപ്പുറത്താക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
ലക്‌നൗ വില്‍ നിന്നും ബംഗളൂവിലേക്ക് പുറപ്പെട്ട ഇന്റിഗോ 6ഇ 541 വിമാനത്തിലാണ് ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.സൗരഭ് റായിക്ക് ദുരവസ്ഥയുണ്ടായത്. വിമാനത്തില്‍ കയറിയ ഉടനെ സീറ്റിലിരുന്ന ഡോക്ടര്‍ കൊതുകുകടിയില്‍ അസ്വസ്തത പ്രകടിപ്പിച്ചു. എന്നാല്‍ പരാതിക്ക് പരിഹാരം നല്‍കാതെ മറ്റൊരു ഫ്‌ളൈറ്റ് പിടിക്കാനായിരുന്നു ജീവനക്കാരുടെ നിര്‍ദ്ദേശം. പിന്നീട് ജീവനക്കാര്‍ തന്നെ ബലമായി തള്ളിപുറത്താക്കുകയായിരുന്നു. ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയുമുണ്ടായി ഡോക്ടര്‍ വ്യക്തമാക്കി. വെളിയിലാക്കിയ ഡോക്ടര്‍ക്ക് വാഹന സൗകര്യമടക്കം നിഷേധിച്ചുവെന്നും സഹയാത്രികര്‍ പറയുന്നു.
എന്നാല്‍ വിമാനക്കമ്പനിയുടെ വക്താക്കള്‍ പറയുന്നത് മറ്റൊന്നാണ്. പ്രശ്‌നം അവതരിപ്പിച്ച് ഡോക്ടറോട് കാര്യം അന്വേഷിക്കുന്നതിന് മുമ്പ് അദ്ദേഹം അപമര്യാദയായി സംസാരിച്ചെന്നും ഇത് മറ്റു യാത്രക്കാര്‍ക്ക് അസ്വസ്തതയുണ്ടാക്കിയപ്പോഴാണ് മറ്റൊരു വിമാനം എന്ന സാധ്യത ചൂണ്ടികാണിച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
ഈ സംഭവത്തിന് മുന്‍പും യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ഇന്റിഗോയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തിലെ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ തള്ളിപ്പുറത്താക്കി
Tags: indigo flight