കണ്ണൂര്‍: പിണറായി സര്‍ക്കാറിന്റെ നികുതികൊള്ളക്കെതിരെ യുവജന സംഘടനകളുടെ രോഷം അടങ്ങുന്നില്ല. കണ്ണൂരില്‍ ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നടന്ന പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയില്‍ വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. കെ.എസ്.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫര്ഹാന് മുണ്ടേരി, കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട്, റിജിന്‍ രാജ്, അശ്വിന് മതുക്കോത്ത് എന്നിവരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.