X

വിദ്യാഭ്യാസ മേഖല തകരുമ്പോള്‍ നമ്മുടെ രാജ്യമാണ് തകരുന്നതെന്ന തിരിച്ചറിവില്‍ നിന്ന് പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയരണം: ഹാരിസ് ബീരാന്‍

തകര്‍ക്കരുത് പൊതുവിദ്യാഭ്യാസം തുടരരുത് നീതി നിഷേധം എന്ന പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ എസ് ടി യു) കാസര്‍ഗോഡ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്ന സംസ്ഥാന സമ്മേളനം അതിന്റെ പ്രമേയം കൊണ്ടും സംഘാടനം കൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എംപി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഹാരിസ് ബീരാന്‍ നിര്‍വ്വഹിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങളിലൂടെ കേന്ദ്രസര്‍ക്കാരും, വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക ബാധ്യതകളില്‍ നിന്നും പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാരും രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം അധ്യാപക സമ്മേളനങ്ങള്‍ക്കും അവരുയര്‍ത്തുന്ന പ്രമേയങ്ങള്‍ക്കും ശക്തമായ രാഷ്ട്രീയമുണ്ടെന്ന് ഹാരിസ് ബീരാന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖല തകരുമ്പോള്‍ നമ്മുടെ രാജ്യമാണ് തകരുന്നത് എന്ന തിരിച്ചറിവില്‍ നിന്ന് പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയരണമെന്ന് സമ്മേളന പ്രതിനിധികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കല്ലട്ര മാഹിന്‍ ഹാജി, എ കെ എം അഷ്റഫ് എം എല്‍ എ, കെ എം അബ്ദുള്ള, എ അബ്ദുറഹിമാന്‍,അബ്ബാസ് ബീഗം, മാഹിന്‍ കേളോട്ട്, അഷ്റഫ് എടനീര്‍, കെ വി ടി മുസ്തഫ, എന്‍ കെ അബ്ദുല്‍ സലീം, ഇ പി എ ലത്തീഫ്, മുസ്തഫ വളാഞ്ചേരി, ബഷീര്‍ തൊട്ടിയന്‍, എസ് ഷോഭിത, കെ ഫസല്‍ ഹഖ്, ഷഹീദ് മാസ്റ്റര്‍ തുടങ്ങിയ നേതാക്കളും സംസാരിച്ചു.

 

webdesk17: