X

ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധമിരമ്പി ചക്ര സ്തംഭന സമരം: യുവജന രോഷത്തിൽ പിണറായിക്ക് സമരപ്പനി- ടി മൊയ്‌തീൻ കോയ

കോഴിക്കോട് : ആഭ്യന്തര വകുപ്പിന്റെ തലപ്പത്തിരിക്കുന്ന പിണറായി വിജയൻ സഭയിൽ പോലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒളിച്ചോടുന്നത് സമരപ്പനി ബാധിച്ചത് കാരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ പറഞ്ഞു. പോലീസിന്റെ ക്രിമിനൽ വൽക്കരണത്തിനും സംഘി കൂട്ടുകെട്ടിനുമെതിരെ നിയമസഭാ മാർച്ച്‌ നടത്തിയ യു.ഡി.വൈ.എഫ് നേതാക്കൾ ജയിൽ മോചിതരാകും വരെ ശക്തമായ സമരവുമെയി മുന്നോട്ട് പോകും. നേതാക്കളെ അന്യായമായി ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ഫറോക്കിൽ നടത്തിയ ചക്ര സ്തംഭന സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം തലങ്ങളിലും ചക്രസ്തംഭന സമരം നടന്നു.ബേപ്പൂരിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.വി അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഷഫീക്ക് അരക്കിണർ മുഖ്യ പ്രഭാഷണം നടത്തി.അനീസ് തൊട്ടുങ്ങൽ,എ എം ഇഖ്ബാൽ,ഇ മുജീബ് റഹ്മാൻ,ഷമീർ പറമ്പത്ത്,എ ബി എം ശിഹാബ്,ജംഷീർ കെ ടി,ഹാരിസ് പി പി,സലാം അരക്കിണർ,ജംഷീദ് ബാബു,മുജീബ് പൂവന്നൂർ,മുനീർ എം പി,ഹനീഫ പി വി, അഡ്വക്കറ്റ് യാസിർ കെ പി,ഷിഫാൽ നല്ലളം,തുടങ്ങിയവർ സംസാരിച്ചു.

കുന്ദമംഗലത്ത് ട്രഷറർ കെ എം എ റഷീദ് ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ഐ സൽമാൻ അധ്യക്ഷത വഹിച്ചു.കുഞ്ഞിമരക്കാര്‍ മലയമ്മ സ്വാഗതവും എം.പി സലീം നന്ദിയും പറഞ്ഞു. കെ.പി സൈഫുദ്ധിന്‍, ടി.പി.എം സാദിക്ക്, അഡ്വ. ജുനൈദ് പന്തീര്‍പാടം, സി.ടി ശരീഫ് തെങ്ങിലക്കടവ്, അബ്ദുള്ള നിസാര്‍ എന്‍.ടി. സലാം കുറ്റിക്കടവ്, കെ ജാഫര്‍ സാദിക്ക്, അബ്ദുല്‍ ഹക്കീം പി.കെ, സിദ്ധീഖ് തെക്കയില്‍, ഷാക്കിര്‍ പാറയില്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.

ബാലുശ്ശേരിയിൽ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക് ഉൽഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് പി.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി.സി. കെ.ഷക്കീർ,ലത്തീഫ് നടുവണ്ണൂർ,നൗഫൽ തലയാട്, ഫൈസൽ എരോത്ത്,അൽത്താഫ് കിനാലൂർ , ജറീഷ് നടുവണ്ണൂർ, സുബീർ മാമ്പോയിൽ, സുഹാജ് നടുവണ്ണൂർ, ലബീബ് മുഹ്സിൻ,ജാഫർ കൊട്ടാരോത്ത്, സഫേദ് പാലോളി, വി.കെ.സി. റിയാസ് നേതൃത്വം നൽകി.

 

webdesk13: