X

കോട്ടയത്ത് ഇന്നും പ്രതിഷേധം; കോഴിക്കോടും ചോറ്റാനിക്കരയിലും സര്‍വ്വേ മാറ്റിവെച്ചു

സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം.

കോട്ടയം നാട്ടശ്ശേരിയില്‍ രാവിലെയോടെ വന്‍ പോലീസ് സന്നാഹത്തോടെ നടപടികള്‍ പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തി. എന്നാല്‍ ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസും നാട്ടുകാരും തമ്മില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന അവസ്ഥയുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ജനപ്രതിനിധികളെയും കടത്തിവിടാത്ത അവസ്ഥ വരെയുണ്ടായി. ഇത് പാക്കിസ്ഥാന്‍ അതിര്‍ത്തിയല്ലെന്നും പാറമ്പുഴ ആണെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും നേരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടം കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു.

കോഴിക്കോടും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നത്തെ സില്‍വര്‍ലൈന്‍ കല്ലിടല്‍ മാറ്റിവെച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റം. കോഴിക്കോട് ജില്ലയിലെ ഇന്നലെയും സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Chandrika Web: