ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കുന്ന വനിത ഗുസ്തിതാരങ്ങളെ അപമാനിക്കുന്ന പ്രസ്താവനുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായ മങ്ങലേല്‍പ്പിക്കുമെന്ന് പി.ടി ഉഷ പറഞ്ഞു. സമരം ചെയ്യുന്നതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും പി.ടി ഉഷ വ്യക്തമാക്കി. അതേസമയം, റസ്‌ലിങ് ഫെഡറേഷന്‍ ഭരണത്തിന് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ച് ഒളിമ്പിക് അസോസിയേഷന്‍ ഉത്തരവിറക്കി. ഗുസ്തി താരങ്ങളുടെ ഡല്‍ഹി ജന്തര്‍ മന്ദിറിലെ രാപ്പകല്‍ സമരം അഞ്ചാം ദിവസവും തുടരുകയാണ്.