X

‘മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക പ്രതികരിക്കുക’: ഡോ. പുത്തൂര്‍ റഹ്‌മാന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഡോ. പുത്തൂര്‍ റഹ്‌മാന്‍. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അത്യന്തം അപകടകരവും അപലപനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്‍ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്‍ അത് ആരുടെയൊക്കെ കുപ്രചരണങ്ങള്‍ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളെന്നും അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിക്കാനും തെറ്റായ വഴിയില്‍ പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്‍ത്തയാവാറുണ്ട്. മലപ്പുറത്ത് അത് രാജ്യദ്രോഹ ശക്തികള്‍ നടത്തുന്ന ഇടപാടാണെങ്കില്‍ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ആ നിലക്ക് അന്വേഷണം നടത്തിയിരിക്കേണ്ടതല്ലേ.. അങ്ങനെ വല്ല ആരോപണമോ അന്വേഷണമോ ഒന്നാം പിണറായി ഭരണത്തിലോ ശേഷമോ നടന്നിട്ടുണ്ടോ..? ഇല്ലെങ്കില്‍ ആരുടെ പരാജയമാണത്.. മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയ ശേഷം ഉണ്ടായ വെളിപാടാണൊ ഇതെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക പ്രതികരിക്കുക.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അത്യന്തം അപകടകരവും അപലപനീയവുമാണ്. രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്‍ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്‍ അത് ആരുടെയൊക്കെ കുപ്രചരണങ്ങള്‍ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തും ഹവാലയും. നികുതി വെട്ടിക്കാനും തെറ്റായ വഴിയില്‍ പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്‍ത്തയാവാറുണ്ട്. മലപ്പുറത്ത് അത് രാജ്യദ്രോഹ ശക്തികള്‍ നടത്തുന്ന ഇടപാടാണെങ്കില്‍ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ആ നിലക്ക് അന്വേഷണം നടത്തിയിരിക്കേണ്ടതല്ലേ.. അങ്ങനെ വല്ല ആരോപണമോ അന്വേഷണമോ ഒന്നാം പിണറായി ഭരണത്തിലോ ശേഷമോ നടന്നിട്ടുണ്ടോ..? ഇല്ലെങ്കില്‍ ആരുടെ പരാജയമാണത്.. മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയ ശേഷം ഉണ്ടായ വെളിപാടാണൊ ഇത്.
ഒരു വെളിവുമില്ലാതെ മുഖ്യമന്ത്രി സംസ്ഥാനത്തെ ഒരു ജില്ലയെയും ഒരു സമുദായത്തെയും അതിക്ഷേപിക്കുന്നത് ആര്‍ക്കു വേണ്ടിയായിരിക്കും? ഒരു ഭാഗത്ത് മുഖ്യമന്ത്രി ബി.ജെ.പിക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന കൂടെയുള്ള ആളായ അന്‍വര്‍ എം.എല്‍.എ വെളിപ്പെടുത്തുന്നു. ആര്‍.എസ്.എസിനു മരുന്നിട്ട് കൊടുക്കരുതെന്ന് പറഞ്ഞു കേരള ജനതയെ ഉപദേശിച്ച മുഖ്യമന്ത്രി തന്നെ മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശം നടത്തി ഒരു ജനതയെ ഒന്നാകെ അപമാനിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്താവനയെ ഓരോ മലയാളിയും മലപ്പുറത്തുകാരനും അപലപിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള പിടിപ്പുകേടിന് ഒരു ജില്ലയെയും ജനതയെയും വില്ലന്മാരാക്കിയിട്ട് കാര്യമില്ല. പിണറായി വിജയന്‍ എന്ന പരാജയപ്പെട്ട ഭരണകര്‍ത്താവ് കേരളത്തില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാനുള്ള ക്വട്ടേഷന്‍ എടുത്താണ് മുന്നോട്ടുപോകുന്നത് എന്നതില്‍ ഇനിയാര്‍ക്കും സംശയം വേണ്ട. ഈ ദൗത്യത്തിനിടെ പിണറായി വിജയന്‍ നടത്തുന്ന ഇജ്ജാതി പ്രസ്താവനകള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരേണ്ടതുണ്ട്.
എന്റെ ശക്തമായ പ്രതിഷേധം ഞാനിവിടെ രേഖപ്പെടുത്തുന്നു.

webdesk14: