തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങള്‍ ഒമ്പതാം ദിവസവും തുടരുകയാണ്. ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍?ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.
കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം അത് പ്രാവര്‍ത്തികമായില്ല. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരിക്കേറ്റു.