X

കുമ്മനം മിസോറാം വിട്ടുപോകണമെന്ന് ആഹ്വാനം; പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കുമ്മനം രാജശേഖരനോട് സംസ്ഥാനം വിട്ടുപോകാന്‍ ആഹ്വാനം.

പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. പ്രവര്‍ത്തനമണ്ഡലമായിരുന്ന കേരളത്തില്‍ വര്‍ഗീയ നിലപാടുകളാണ് കുമ്മനം സ്വീകരിച്ചതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

മിസോറാറിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖ പള്ളികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയായ എം.കെ.എച്ച്.സിക്ക് അയച്ച കത്തിലാണ് കുമ്മനം രാജശേഖരനെതിരെ സംഘടന ഗുരുതര ആരോപണം ഉന്നയിക്കുന്നത്.

മതനിരപേക്ഷ വിരുദ്ധ ഗവര്‍ണറെന്ന് വിശേഷിപ്പിച്ച സംഘടന എല്ലാവരും കുമ്മനത്തെ എതിര്‍ക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് നേതാവായ കുമ്മനം ക്രിസ്ത്യന്‍ മിഷണറികള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കുമെതിരായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.

chandrika: