X

വീടുകള്‍ പൊളിച്ചുമാറ്റുന്നതിന് എതിരെ സമരം: രണ്ട് ബംഗാളി മുസ്‌ലിം ചെറുപ്പക്കാരെ വെടിവെച്ചുകൊന്ന് അസം പൊലീസ്‌

അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് വീടുകൾ പൊളിച്ചുമാറ്റുന്നതിനെതിരെ സമരം ചെയ്ത ബംഗാളി മുസ്‌ലിംകൾക്കെതിരെ അസം പൊലീസിന്റെ വെടിവെപ്പ്. തലസ്ഥാനനഗരിയായ ഗുവഹാത്തിക്കടുത്തുള്ള സോനാപൂരിലാണ് സംഭവം. പൊലീസ് വെടിവെപ്പിൽ രണ്ട് ബംഗാളി മുസ്‌ലിം ചെറുപ്പക്കാർ കൊല്ലപ്പെട്ടു. 18 വയസ്സുകാരായ സുബൈർ അലി, ഹൈദർ അലി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുവാഹത്തിയിൽനിന്നും 35 കിലോമീറ്റർ അകലെ സോനാപൂരിൽ ആണ് സംഭവം. മൂന്നു ദിവസമായി ഇവിടെ ഒഴിപ്പിക്കൽ നടപടികൾ നടന്നുവരികയാണ്. മറ്റൊരു സ്ഥലത്തേക്ക് മാറാൻ സമയംനൽകാതെ ഗ്രാമവാസികളുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

2021 മെയിൽ അധികാരത്തിൽ വന്നതിനുശേഷം ഹിമന്ത ബിശ്വ ശർമക്ക് കീഴിലുള്ള അസമിലെ ബി.ജെ.പി സർക്കാർ കുടിയൊഴിപ്പിക്കൽ ശ്രമം കടുപ്പിച്ചിരിക്കുകയാണ്. ഈ നടപടിയിലൂടെ ഈ വർഷം167ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന ഭൂമി ‘അനധികൃത കയ്യേറ്റ’ക്കാരിൽ നിന്ന് പിടിച്ചെടുത്തതായി കഴിഞ്ഞ ജൂലൈയിൽ ശർമ അവകാശപ്പെട്ടിരുന്നു.

webdesk13: