ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെമ്പാടും ക്രിസ്തീയ വിശ്വാസികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധം ഉയരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. ഹിന്ദുത്വ ശക്തികളുടെ തേര്‍വാഴ്ചക്കെതിരെ പൊതുസമൂഹം ഒന്നിക്കേണ്ടതും ഉണരേണ്ടതും അനിവാര്യമാണ്. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിഷേധത്തിലും എല്ലാ വിശ്വാസി സമൂഹങ്ങളുടെയും ഐക്യമാണ് കാലത്തിന്റെ ആവശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെങ്ങുമുള്ള ക്രിസ്തീയ സഹോദരങ്ങള്‍ ക്രിസ്മസ് ആഘോഷിച്ച ദിവസം ലോക മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യയിലെ സംഘ്പരിവാര്‍ ക്രിസ്തീയ സഹോദരങ്ങളെ ആക്രമിക്കുവാനും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാനും അവരുടെ വിശ്വാസാചാരങ്ങളെ ചവിട്ടി മെതിക്കാനുമാണ് ശ്രമിച്ചത്. രാജ്യത്ത് സംഘികള്‍ ഭരണസ്വാധീനത്തിന്റെ തണലില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ നടത്തിയത് ഗുണ്ടാവിളയാട്ടമാണ്. യു.പിയില്‍ ആഗ്രയിലെ മഹാത്മാ ഗാന്ധി മാര്‍ഗിലുള്ള സെന്റ് ജോണ്‍സ് കവലയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചാണ് പ്രകോപനമുണ്ടാക്കിയത്. ഹരിയാനയിലെ അമ്പാലയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത് യേശുവിന്റെ പ്രതിമ നശിപ്പിച്ചു. അദ്ദേഹം വിശദീകരിച്ചു.
ഗുരുഗ്രാമിലെ പട്ടൗടി നഗരത്തിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക് നൂറോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെത്തിയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ആക്രമിച്ചത്. ആസാമിലെ സില്‍ച്ചാറില്‍ ക്രിസ്ത്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കുകയും ആക്രമിക്കുകയും ചെയ്തു. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വ്യാപകമായി ആക്രമിക്കപ്പെടുകയും അവരുടെ വിശ്വാസാചാരങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം വര്‍ധിച്ചു വരികയുമാണ്. പി.എം.എ സലാം പറഞ്ഞു.