ആലപ്പുഴ: കേരള സര്‍ക്കാരും ഒരുവിഭാഗം മദ്യ കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്നുള്ള ലോബിയാണ് മദ്യനയം അട്ടിമറിച്ചതെന്നും ദീര്‍ഘനാള്‍ സമരം ചെയ്ത് നേടിയെടുത്ത പല നേട്ടങ്ങളും ഘട്ടം ഘട്ടമായി കോടതിവിധിയുടെ മറവില്‍ ഇല്ലായ്മ ചെയ്തുകൊണ്ട്, സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കുകയാണെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്.
നാടാകെ മദ്യശാലകള്‍ വ്യാപിപ്പിച്ച് മനുഷ്യനെയും മനുഷ്യത്വത്തയും വികലമാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ സംഘടനകളുടെ ഏകോപന സമിതിയായ മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തുന്ന സമരപരിപാടികള്‍ വിശദീകരിക്കുവാന്‍ ആലപ്പുഴ ഗാന്ധി ഗ്രാമസേവാകേന്ദ്രത്തില്‍ കൂടിയ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ജില്ലാപ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് എം.ഡി. സലിം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഈയ്യച്ചേരി കുഞ്ഞുകൃഷ്ണന്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ബേബി പാറക്കാടന്‍, എം.പി. ഗോവിനന്ദന്‍കുട്ടി നായര്‍, ജോര്‍ജ് കാരാച്ചിറ, ജി. മുകുന്ദന്‍പിള്ള, എസ്. കൃഷ്ണന്‍കുട്ടി, അഡ്വ. എം.എ. ബിന്ദു, രവി പാലത്തുങ്കല്‍, പി.എന്‍. ഇന്ദ്രസേനന്‍, കെ.എം. ജയസേനന്‍, അരുണ്‍ സുബ്രഹ്മണ്യം ഉമ്മന്‍ ജെ. മേടാരം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കുന്നു: ബിഷപ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്
Related Post