X

നോട്ട് നിരോധനം വേശ്യാവൃത്തിയില്‍ വന്‍ കുറവുണ്ടാക്കിയതായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ വേശ്യാവൃത്തി മേഖലയില്‍ വന്‍ കുറവുണ്ടായതായി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.

ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളില്‍ നടക്കുന്ന വേശ്യാവൃത്തിയില്‍ കുറവുണ്ടായതായാണ് മന്ത്രി അവകാശവാദമുയര്‍ത്തിയത്.
കൂടാതെ രാജ്യത്തെ ക്വട്ടേഷന്‍ കൊലപാതകങ്ങളിലും കുറവുണ്ടായിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നോട്ട് അസാധുവാക്കലിനെ സംബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പുതിയ വാദങ്ങള്‍.

‘ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളിലേക്ക് വേശ്യാവൃത്തിക്ക് സ്ത്രീകളെ വന്‍തോതില്‍ കടത്തപ്പെടുന്നുണ്ട്. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആസാം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇത്തരത്തില്‍ എത്തിക്കുന്നത്. ഇതിന് ഇടനിലക്കാര്‍ വന്‍ തുകകള്‍ കൈപറ്റുന്നുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷം അത്തരമൊരു പ്രവണതയില്‍ കാര്യമായ മാറ്റമുണ്ടായി’, കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.

അതേസമയം നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര മന്ത്രി നടത്തിയ പുതിയ വാദത്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

chandrika: