ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കാന്‍ ആലോചന; പകരം ഭാരത്?

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും.

അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

webdesk13:
whatsapp
line