റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ; നാല് രൂപയില്‍ നിന്ന് ആറുരൂപയാക്കാന്‍ നിര്‍ദേശം

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ. നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയുണ്ട്. 3893 റേഷന്‍ കടകള്‍ അടച്ചുപൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷന്‍ കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡ് മാത്രം മതിയെന്നും പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാര്‍ശയിലുണ്ട്.

 

webdesk17:
whatsapp
line