X
    Categories: keralaNews

സൂക്ക്ഹബാശ – മുഹമ്മദ് നബിയുടെ കച്ചവടകേന്ദ്രം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കച്ചവടകേന്ദ്രങ്ങളിലൊന്നാണ് സിറിയയിലെ പ്രധാനകച്ചവടകേന്ദ്രമായ ഹബാശ സൂക്ക്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടുവരെ ഇവിടെ മാര്‍ക്കറ്റ് സജീവമായി പ്രവര്‍ത്തിച്ചിരുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഖദീജ ബീവിയുടെ സഹായിയായി പ്രവാചകന്‍ ഇവിടെ കച്ചവടത്തിന് എത്തിയിരുന്നുവെന്നാണ ്ചരിത്രം. സിറിയയിലെ അല്‍ബറക് പ്രവിശ്യയിലാണ് ഇപ്പോള്‍ വിജനമായി കിടക്കുന്ന പ്രദേശമുള്ളത്. ഞായറാഴ്ച വിപണിയെന്നും സൂക്ക് അല്‍ അഹദ് എന്നും ഇതിന ്‌പേരുണ്ടായിരുന്നുവത്രെ.
യെമനും മക്കക്കും ഇടയിലായാണ് സൂക്ക് ഉളളത്.

പഴയ പ്രതാപമായ വാണിജ്യറൂട്ടാണിത്. സ്വര്‍ണം, നാകം, ധാന്യങ്ങള്‍, ഈന്തപ്പഴം, തുകല്‍ തുടങ്ങിയവ ഇവിടെ കച്ചവടം ചെയ്തിരുന്നു. കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ചാണ് കേന്ദ്രം കണ്ടെത്തിയത്. 2020ലാണിത്. ഇതോടെ വലിയ വിഭാഗം ടൂറിസ്റ്റുകള്‍ ഇവിടെ എത്തിത്തുടങ്ങിയിട്ടുണ്ട്. പഴയ അവശിഷ്ടങ്ങളില്‍ ഇനി ആരാധന ആരംഭിക്കുമോ എന്നാണ് അധികൃതരുടെ ഭയം.

Chandrika Web: