ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുവിഹിതം സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ബന്ധുക്കളായ ദീപ, ദീപക് എന്നിവരോടാണ് കോടതി ഇതേപ്പറ്റി ആരാഞ്ഞത്. തന്നെ താനാക്കി വളര്‍ത്തിയത് ഇവിടത്തെ ജനങ്ങളാണെന്നും അതുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി താന്‍ എന്നും നിലകൊള്ളുമെന്നും ജയലളിത നിരന്തരം പറഞ്ഞിരുന്നതായും കോടതി ഓര്‍മിപ്പിച്ചു.
ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസും കിറുബാകരനും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചാണ് ഇതേ സംബന്ധിച്ച് ചോദിച്ചത്.
സ്വത്തുക്കള്‍ ജനക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അതിനായി ജയലളിതയുടെ പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ബന്ധുക്കളായ ദീപയും ദീപകും പറഞ്ഞു.