അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പറഞ്ഞ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ്മ ഉള്‍പ്പെടെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ എം ആര്‍ ഷാ,സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പട്ടിക ചോദ്യം ചെയ്തു ഗുജറാത്തിലെ സീനിയര്‍ സിവില്‍ ജഡ്ജി കാഡറില്‍ പെട്ട രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ് റോയ് മേത്ത എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാനക്കയറ്റം എന്നാണ് ഹര്‍ജിക്കാരുടെ വാദം. സ്ഥാനക്കയറ്റം ലഭിച്ച തസ്തികയില്‍ ചുമതല ഏല്‍ക്കരുതെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.