X

വിവാഹ വാഗ്ദാനം; ദളിത് യുവതിയുടെ 30 ലക്ഷം തട്ടി; പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്

വിവാഹ വാഗ്ദാനം നല്‍കി നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി അഹമ്മദ് ഷരീഫ് (35) യുകെയില്‍ വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ദളിത് യുവതിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതി 2019ല്‍ ആണ് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടി യുകെയില്‍ എത്തിയത്. ഇവിടെവച്ച് പരിചയപ്പെട്ട അഹമ്മദ് 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് യുവതി.

തനിക്ക് അര്‍ബുദരോഗം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോയെന്നും വിവാഹം കഴിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തന്റെ ആദ്യ ഭാര്യയെ ഒഴിവാക്കാനായി ആദ്യം 15 ലക്ഷവും പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് 15 ലക്ഷത്തോളവും രൂപയും ഇയാള്‍ തന്റെ കൈയില്‍നിന്ന് വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഹോട്ടല്‍ മുറിയില്‍കൊണ്ടുപോയി മര്‍ദിച്ചെന്നും യുവതി.

യുകെയില്‍ ഇത് സംബന്ധിച്ച കേസ് പരിഗണിക്കാത്തതിനാല്‍ എടക്കര പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ അഞ്ചിന് പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. മലപ്പുറം എസ്പിക്കും മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി.

webdesk14: