50 വർഷം മുമ്പ് ആരംഭിച്ച പ്രോജക്ട് ടൈഗർ പദ്ധതിയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി ഏറ്റെടുക്കുന്നതിനെ വിമർശിച്ച് കർണാടക കോൺഗ്രസ് നേതാക്കൾ. പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളും സഫാരി നടത്തി പബ്ലിസിറ്റി നേടിയെന്നത് ശരിയാണ്. പക്ഷെ കടുവ സംരക്ഷണ പദ്ധതിക്ക് ബിജെപി സർക്കാരിന്റെ സംഭാവന എന്താണ് എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.1973 ലെ കോൺഗ്രസ് സർക്കാരാണ് കടുവ സംരക്ഷണ പദ്ധതിക്ക് ബന്ദിപ്പൂരിൽ തുടക്കമിട്ടതെന്നും നേതാക്കൾ അവകാശപ്പെട്ടു
പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബന്ദിപുർ , മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയുടെ പ്രതേക ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രിയുടെ പരിപാടികൾ വലിയ വാർത്തയാകുന്നുണ്ടാവും, പക്ഷെ യാഥാർഥ്യം തികച്ചും വ്യത്യസ്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയറാം രമേഷും ട്വീറ്റ് ചെയ്തു.