കൊച്ചിയില്‍ ഓണ്‍ലൈന്‍ മീന്‍ കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; യുവാവ് പിടിയില്‍

ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ നിരോധിത മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയില്‍. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടില്‍ മിലന്‍ ജോസഫ് (29) ആണ് എക്‌സൈസിന്റെ വലയിലായത്. ഇയാളില്‍ നിന്ന് 2.210 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ബെംഗളൂരിവില്‍ നിന്ന് വന്‍തോതില്‍ രാസലഹരി കടത്തിക്കൊണ്ടുവന്ന് എറണാകുളം നഗരത്തില്‍ വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ്.

ഇടപ്പള്ളി ഓവര്‍ബ്രിഡ്ജിന് സമീപത്തുവെച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ടെനിമോന്റെ നേതൃത്തത്തിലാണ് പ്രതിയെ പിടികൂടിയത്.

webdesk14:
whatsapp
line