X

കേരള സുന്നി ജമാഅത്ത് പ്രൊഫോക്കസ് നടത്തി

കോഴിക്കോട് : രാജ്യത്തിന്റെ പുരോഗതിയും മുന്നേറ്റവും സാധിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് പ്രോഫഷണലുകളാണെന്നും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഫഷണലുകളുടെ സഹായമാണ് രാജ്യത്തിന്റെയും സംഘടനകളുടെയുമെല്ലാം നന്മയെന്നും കേരള തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. തിന്മയുടെ ശക്തികള്‍ പോലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പ്രോഫഷനലുകളെ തേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവര്‍ക്ക് ധര്‍മ്മബോധം പകരാനും നേരായ ദിശയിലേക്കവരെ നയിക്കാനുമാണ് മത നേതൃത്വവും സംഘടനകളും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേരള സുന്നി ജമാഅത്തിന്റെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ പ്രൊഫോക്കസ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ. നജീബ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സി.ഹംസ സാഹിബ് , ഓണമ്പള്ളി അബ്ദുസ്സലാം ബാഖവി, അഡ്വ: ഫാറുഖ് മുഹമ്മദ് ബത്തേരി , റശീദലി വഹബി എടക്കര എന്നിവര്‍ വിഷയമവതരിപ്പിച്ചു സംസാരിച്ചു. സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, എ.എന്‍ സിറാജുദ്ദീന്‍ മൗലവി, പി. അലി അക്ബര്‍ മൗലവി, ഇ.പി. അശ്‌റഫ് ബാഖവി, പി.എസ്.അബ്ബാസ് പഴയന്നൂര്‍, കെ.പി ജലീല്‍ ,ഡോ: കെ യു സുബൈര്‍, അഡ്വ. നൂറുദ്ധീന്‍ വഹബി, ഡോ. ഉവൈസ് ഫലാഹി എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി സന്ദര്‍ശിച്ചു.
നീണ്ട നേരത്തെ കുശലാന്വോഷണത്തിന് ശേഷം രോഗശമനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. മരുത അബ്ദുലത്തീഫ് മൗലവി, അഹ്മദ് സുഫ്യാന്‍ മുഈനി മമ്പാട്, ഫായിസ് മൗലവി വെളിയമ്പ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു.

webdesk11: