തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അഞ്ച് പേരെ വെറുതെ വിട്ടു. സജല്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെ വെറുതെ വിട്ടു.യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. ആദ്യഘട്ട വിചാരണയ്ക്ക് ശേഷം 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്.
2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.