X

സഊദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് അറിയേണ്ടതെല്ലാം…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയാണ് സഊദി അറേബ്യയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 1985 ആഗസ്റ്റ് 31ന് ജിദ്ദയിലാണ് അദ്ദേഹം ജനിച്ചത്. ഫഹ്ദ ബിന്‍ത് ഫലാഹ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹത്‌ലീന്‍ ആണ് മാതാവ്. 2008-ല്‍ സാറാ ബിന്‍ത് മഷൂറിനെ വിവാഹം കഴിച്ചു. മൂന്ന് മക്കളുണ്ട്.

റിയാദില്‍ നിന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തില്‍ മിടുക്കരായ ആദ്യ പത്ത് വിദ്യാര്‍ത്ഥികളില്‍ ഒന്നാമതെത്തിയ മുഹമ്മദ് സല്‍മാന്‍ കിംങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടി. പഠനകാലത്തുതന്നെ വ്യത്യസ്ഥങ്ങളായ പരിശീലനപരിപാടിയില്‍ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. സര്‍ക്കാരിന്റെ ഭാഗമാകുന്നതിന് മുമ്പ് തന്നെ പല സംഘടനകളിലും സേവനം അനുഷ്ഠിച്ചിരുന്നു. മിസ്‌ക് എന്ന പേരില്‍ സഊദിയിലുള്ള യുവാക്കള്‍ക്കുവേണ്ടിയുള്ള സൗജന്യ തൊഴില്‍ സംരംഭ പ്രസ്ഥാനവും അദ്ദേഹം നടത്തുന്നുണ്ട്. വിവിധ മേഖലകളിലുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ 2013-ലെ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡിനര്‍ഹനാക്കി.

2009-ല്‍ ഡിസംബര്‍ 15ന് പിതാവിന്റെ പ്രത്യേക ഉപദേശകനായി രാഷ്ട്രീയത്തിലെത്തി. പിന്നാലെ റിയാദ് ഗവര്‍ണറായി. 2011-ല്‍ സഊദിയുടെ രണ്ടാമത്തെ ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി. ലോകത്തുടനീളം യാത്ര ചെയ്തിട്ടുള്ളയാളാണ് മുഹമ്മദ് സല്‍മാന്‍.

chandrika: