പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ചുമതല. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. രാജ്ഭവനില്‍ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങും. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദന്‍ ചുമതല ഏറ്റെടുക്കും.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്‍സലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാന്‍സലര്‍ കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള കാരണം.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ചാന്‍സലര്‍. ചാന്‍സലര്‍ വെറും റബര്‍ സ്റ്റാംപ് ആകരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരമാര്‍ശിച്ചിരുന്നു.