തിരുവനന്തപുരം : സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് ശീതളിമയില്‍ ജോലിചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് എ.സി വാങ്ങുന്നു. വിവിധ വകുപ്പുകള്‍ക്ക് ഇതിനായി അനുവദിച്ചത് 17 ലക്ഷം രൂപയാണ്. ഇത് സംബന്ധിച്ച് നാല് ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു.
ഭരണകേന്ദ്രങ്ങളില്‍ എ.സി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്ട്രെയ്റ്റ് ഫോര്‍വേഡ് ഓഫീസിലേക്ക് 74,000 രൂപ അനുവദിച്ചു. പി.ആര്‍.ഡി സെക്രട്ടറിയുടെ ഓഫീസിലും സബ് ട്രഷറിയിലും പുതിയ എസികള്‍ക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. മറ്റ് ഓഫീസുകള്‍ക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ മഴക്കാലത്ത് എന്തിനാണ് എ.സി എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ആളുകള്‍ വീട് മുങ്ങിപ്പോയ വേദനയില്‍ ക്യാമ്പില്‍ കിടന്ന് ദുരിതം അനുഭവിക്കുന്നതിനിടെയാണ് ഭരണസിരാ കേന്ദ്രം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന സര്‍ക്കാര്‍ ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്.പക്ഷേ, സര്‍ക്കാരിന് അതൊന്നും ബാധകമല്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.