X

‘റോഡ് വികസന പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പ്രശ്‌നങ്ങളെ ഗൗരവത്തില്‍ കാണണം’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

റോഡ് വികസനം അനിവാര്യവും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമാണെങ്കിലും തല്‍സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളായ നാട്ടുകാരുടെ പ്രശ്‌നങ്ങളും വികാരങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാതെ പോകുന്ന രീതി തിരുത്തണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഗതാഗത സംബന്ധിയായ പാര്‍ലിമെന്ററി സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥിരസമിതി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സമദാനി പറഞ്ഞു.

കേരളം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ ഏറെ താമസിക്കുന്ന പ്രദേശമാണ്. അതിനാല്‍ അവിടത്തെ റോഡ് വികസനത്തില്‍ അക്കാര്യം വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ദേശീയ പാത – 66ന്റെ വികസന പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ചുകൊണ്ട് സമദാനി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എംപിമാരടക്കമുള്ള ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനും അവരെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാകണം.

 

 

webdesk14: