കാഞ്ഞങ്ങാട് ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ത്ഥി.
ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിനു കാരണമായതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിനു കാരണം മാനേജ്മെന്റാണെന്ന ആരോപണവുമുണ്ട്.
വാര്‍ഡന്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ പല കാര്യങ്ങളും പറഞ്ഞതായി സഹപാഠികള്‍ പറഞ്ഞു. വാര്‍ഡനുമായുള്ള പ്രശ്നങ്ങള്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.