X

തമ്മില്‍ തല്ലരുത്, ഒന്നിച്ചു നിന്ന് പോരാടാം; രക്ഷാപ്രവര്‍ത്തനത്തിനിടെ വിമന്‍സ് ഹോസ്റ്റലില്‍ നാട്ടുകാരുടെ അക്രമം

ചെങ്ങന്നൂര്‍: പ്രളയം കനത്ത നാശം വിതച്ച ചെങ്ങന്നൂരില്‍ വിമന്‍സ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരുടെ അക്രമം. ശ്രീ അയ്യപ്പ കോളജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ 44 ഓളം വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഹോസ്റ്റലില്‍ കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്.

ഹെലികോപ്റ്റര്‍ വന്നതു കൊണ്ട് വീടുകള്‍ തകര്‍ന്നുവെന്ന് പറഞ്ഞായിരുന്നു നാട്ടുകാരായ സ്ത്രീകള്‍ കൈയേറ്റം ചെയ്തതെന്നാണ് ആരോപണം. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയപ്പോള്‍ നാട്ടുകാര്‍ ഇടപ്പെട്ട് തടസ്സമുണ്ടാക്കുകയായിരുന്നുവെന്ന് വീഡിയോ പകര്‍ത്തിയ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. കസേരകള്‍ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തങ്ങളെ സ്ത്രീകള്‍ അടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും മുണ്ട് പൊക്കി കാണിക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചതായി വ്യോമസേനാ അംഗങ്ങളും സ്ഥിരീകരിച്ചു.
നാട് ഒന്നിച്ച് ഒരു പ്രളയത്തെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വ്യോമസേന അംഗമായ മലയാളി പറഞ്ഞു.

Watch Video: 

chandrika: