X

ഹരിയാനയിലും ബി.ജെ.പി പിളര്‍പ്പില്‍; സര്‍ക്കാറിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുമായി ബി.ജെ.പി എം.പി

ഛണ്ഡിഗഡ്: ഹരിയാനയിലും ബി.ജെ.പിയെ പ്രതിരോധത്തിലാക്കി പാര്‍ട്ടിയില്‍ പിളര്‍പ്പ്. മനോഹര്‍ ഖട്ടാര്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുമായി ബി.ജെ.പി എം.പി രംഗത്തുവന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയായ രാജ്കുമാര്‍ സൈനിയാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തുവന്നത്. ഹരിയാനയിലെ നിര്‍ണായക ശക്തിയായ ജാട്ട് ഇതര വോട്ടുകള്‍ ആകര്‍ഷിക്കാനാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതെന്ന് എം.പി പറഞ്ഞു.

മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനാണ് രാജ്കുമാര്‍ സൈനി. പിന്നോക്ക ജനവിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എന്നായിരുന്നു മുഖ്യ വിമര്‍ശനം.

ഹരിയാനയില്‍ ജനസംഖ്യയുടെ 52 ശതമാനം വരുന്ന പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 11.23 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ഇത് തികഞ്ഞ വിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

chandrika: