ഡല്‍ഹിയി മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്താന്‍ അനുകൂല ചുവരെഴുത്ത്. ശിവാജി പാര്‍ക്ക്, മാദീപൂര്‍, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാല്‍ സ്‌റ്റേഡിയം ഉള്‍പ്പെടെ അഞ്ചിലേറെ സ്‌റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങള്‍. ‘നരേന്ദ്ര മോദി ഇന്ത്യയില്‍ സിഖ് വംശഹത്യ നടത്തി’ എന്നതടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് ചുവരെഴുത്തുകളിലുള്ളത്.
സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി20 സമ്മേളനത്തിനെതിരെയും ചുവരെഴുത്തില്‍ പരാമര്‍ശമുണ്ട്. ‘ഖലിസ്ഥാന്‍ റഫറണ്ടം സിന്ദാബാദ്’, ‘ഡല്‍ഹിയില്‍ ഖലിസ്ഥാന്‍ രൂപവത്കരിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സ്‌പ്രേ പെയിന്റ് കൊണ്ട് എഴുതിയിരിക്കുന്നത്.
നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) പ്രവര്‍ത്തകര്‍ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസ് ഇടപെട്ട് ചുവരെഴുത്തുകള്‍ നീക്കം ചെയ്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍.