X

കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. ന്യൂ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു.

ശ്വസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കൃത്രിമ സംവീധാനങ്ങളൊരുക്കിയാണ് അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മറികടന്നിരുന്നത്. രക്തസമ്മര്‍ദ്ദം, ശ്വസിക്കല്‍, ഉറക്കം ഉണരല്‍, എല്ലാം സാധാരണഗതിയിലായിരുന്നു. എന്നാല്‍ തന്റെ പരിസരത്തെ കുറിച്ച് ബോധവാനായിരുന്നില്ല.

യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു പ്രിയരഞ്ജന്റെ രാഷ്ട്രീയ പ്രവേശനം. ബംഗാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജന്‍ 1971ലാണ് പാര്‍ലമെന്റിലെത്തുന്നത്. 1985ല്‍ കേന്ദ്രമന്ത്രിയായി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി 20 വര്‍ഷത്തോളവും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു. പ്രിയരഞ്ജന്‍  1999 മുതല്‍ അസുഖബാധിതനാകുന്നതുവരെ പശ്ചിമ ബെംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തെയായിരുന്നു പ്രതിനിധീകരിച്ചിരുന്നത്

chandrika: