X

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ  എതിരാളികള്‍.

webdesk13: