X
    Categories: CultureNewsViews

ഒരു ദിവസം ബി.ജെ.പിക്ക് ആ സത്യം മനസിലാവും; അത് വരെ സഹിക്കേണ്ടി വരും: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ പുറത്താക്കിയ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബി.ജെ.പിക്ക് വരുമെന്ന് അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ വിമര്‍ശനം.

എല്ലാവരേയും വിലക്ക് വാങ്ങാന്‍ കഴിയിയാത്ത എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: