X

വരാണസിയില്‍ ബിജെപിയുടെ തിരക്കിട്ട ചര്‍ച്ച; പ്രിയങ്ക മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി ലോകസഭാ മണ്ഡലത്തില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിക്കാന്‍ സന്നദ്ധതയറിയിച്ചതായി വിവരം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മെയ് 19-നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.

അതേസമയം വരാണസിയില്‍ ബിജെപി ദേശീയ നേതൃത്വം തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് വാരണാസിയില്‍ പാര്‍ട്ടി യോഗം ചേര്‍ന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ജെപി നഥാ, യു.പി ബി.ജെ.പി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. വാരാണസിയില്‍ പ്രിയങ്ക മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത് മോദിക്ക് വന്‍ വല്ലുവിളി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മണ്ഡലത്തില്‍ ബിജെപിയുടെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്.

മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍, ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല. കൂടാതെ പ്രിയങ്ക താല്‍പര്യമറിയിച്ചാല്‍ മല്‍സരിക്കാന്‍ അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രിയങ്ക തന്നെ നേരിട്ട് മല്‍സര സന്നദ്ധത അറിയിച്ചെതോടെയാണ് വീണ്ടും വാരാണസി ചര്‍ച്ചയാവുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കൂടാതെ സോണിയ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാവും. പത്രികാ സമര്‍പ്പണത്തിന്റെ അവസാനദിനം അപ്രതീക്ഷിതമായി പ്രിയങ്കയെ കളത്തിലിറക്കാനാണ് കോണ്‍ഗ്ര്‌സിന്റെ ആലോചന. പ്രയങ്കയെ രംഗത്തിറക്കുന്നതോടെ ബിജെപി നേതൃത്വം വാരാണസിയില്‍ ഒതുങ്ങുമെന്ന് വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്.

അതേസമയം വാരാണസിയില്‍ നിലവില്‍ കോണ്‍ഗ്രസും എസ്പി – ബിഎസ്പി സഖ്യവും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോദിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ അണിയറ ചര്‍ച്ചകള്‍ സജീവമാണ്. വാരാണസിയില്‍ പ്രിയങ്ക കളത്തിലിറങ്ങിയാല്‍ മോദിക്കു പ്രചാരണത്തിനായി കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുല്‍ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോള്‍, മോദിയെ വാരാണസിയില്‍ തളച്ചിടുന്നതു തങ്ങള്‍ക്കു നേട്ടമാകുമെന്ന ചിന്തയും കോണ്‍ഗ്രസിലുണ്ട്.

chandrika: