വാരനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതില്‍ കൃത്യത വരുത്താതെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിലവില്‍ മത്സരിക്കുന്നതിനെപറ്റി ചിന്തിച്ചിട്ടില്ലെന്നും മുന്‍പ് പറഞ്ഞത് പോലെ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് തന്നെ നല്‍ക്കുമെന്നും പ്രിങ്കാ വ്യക്തമാക്കി. യൂപിയില്‍ കോണ്‍ഗ്രസ് ശക്തമായ മത്സരം പുറത്തെടുക്കുമെന്ന് പറഞ്ഞ പ്രിയങ്ക കോണ്‍ഗ്രസ് സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും പറഞ്ഞു. ഈ അവസരം ലഭിച്ചത്തില്‍ സന്തോഷത്തിലാണെന്നും മികച്ച ഫലമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഓര്‍മപ്പെടുത്തി.
രണ്ടും മൂന്നും സ്ത്രീകള്‍ ഒരോ സീറ്റിലും മത്സരിക്കാന്‍ തയാറെന്നും പാര്‍ട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. വെന്റിലേറ്ററിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പാര്‍ട്ടി മികച്ച ആരോഗ്യതിലാണെന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്. 403 അംഗങ്ങളുള്ള യുപി നിയമസഭയിലേക്ക് 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10 നാണ് ഫലം പുറത്തുവരുക.