വയനാടിന് മെഡിക്കല്‍ കോളേജ് ഉറപ്പ് നല്‍കി പ്രിയങ്ക ഗാന്ധി

വയനാടിന് മെഡിക്കല്‍ കോളേജ് ഉറപ്പ് നല്‍കി പ്രിയങ്ക ഗാന്ധി. മെഡിക്കല്‍ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും ജനം നേരിടുന്നുണ്ടെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിലക്കയറ്റം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാക്കിയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.

അധികാരത്തില്‍ തുടരുക മാത്രമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പ്രിയങ്ക ഗാന്ധിക്ക് പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധിയും വേദിയിലെത്തിയിരുന്നു. രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്‌നേഹവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 10.30ഓടെയായിരുന്നു ഇരുവരും എത്തിയത്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളിലും പ്രിയങ്ക പങ്കെടുത്തേക്കും.

 

 

webdesk17:
whatsapp
line