വയനാട്ടില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗങ്ങളിലെല്ലാം വന്‍ ജനാവലിയാണ് പ്രിയങ്ക ഗാന്ധിയെ കാണാനും കേള്‍ക്കാനും എത്തിയത്.
സ്ത്രീകളുടെയും, വയോധികരുടെയും സാന്നിധ്യമായിരുന്നു ശ്രദ്ധേയം. രാഷ്ട്രിയവും, സാമൂഹ്യ പ്രശ്‌നങ്ങളും അക്കമിട്ട് നിരത്തി സംസാരിച്ച പ്രിയങ്ക ഗാന്ധി വയനാടന്‍ ജനതയുടെ നീറുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ജനഹൃദയത്തില്‍ ഇടം നേടി.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ ഭാഷയിലാണ് പ്രിയങ്ക ഗാന്ധി ജന കൂട്ടത്തിന് മുന്നില്‍ വിചാരണ ചെയ്തത്.
മറ്റൊരു തലത്തില്‍ ഇന്ന് നമ്മുടെ രാജ്യം എവിടെ നില്‍ക്കുന്നു എന്ന് ചിന്തിക്കണം, ബി ജെ പിയുടെ വിഭജന രാഷ്ട്രിയത്തെ കുറിച്ച് ചിന്തിക്കണമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രിയമാണ് ബിജെപി യുടേത്. വോട്ട് ചെയ്യുമ്പോള്‍ രാജ്യത്തിന് വേണ്ടി നില്‍ക്കേണ്ട സമയമാണ് , ഭരണഘടനയ്ക്ക് വേണ്ടി നില്‍ക്കേണ്ട സമയമാണെന്നും പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.