X

ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതി; രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതികരിച്ച് പ്രിയങ്ക

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. ബിജെപിയെ ചോദ്യം ചെയ്യുന്നവരെയൊക്കെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറടുക്കുന്നത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അടിയന്തരയോഗം ചേരും. ഇന്നലെയാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്.

webdesk13: