മുംബൈ: പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ ബോളിവുഡില്‍ വിലക്കുന്നതിനെതിരെ പ്രിയങ്ക ചോപ്ര രംഗത്ത്. ഉറി ഭീകരാക്രമണത്തിന് ശേഷമാണ് പാക് താരങ്ങള്‍ അഭിനയിച്ചുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ബോളിവുഡില്‍ വിലക്ക് നേരിട്ടിരിക്കുന്നത്.
രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരില്‍ താരങ്ങള്‍ ബലിയാടാകുന്നത് അംഗീകരിക്കാനാകില്ല. എന്തുകൊണ്ട് സംഭവങ്ങളുടെ പ്രത്യാഘാതങ്ങള്‍ താരങ്ങള്‍ മാത്രം അനുഭവിക്കുന്നു. വ്യവസായികളോ, ഡോക്ടര്‍മാരോ ബലിയാടാകുന്നില്ല. രാജ്യസ്‌നേഹിയാണ് താന്‍. രാജ്യസുരക്ഷക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന ഏത് തീരുമാനത്തേയും പിന്തുണക്കുന്നു. എന്നാല്‍ താരങ്ങള്‍ ആരുടേയും ജീവന്‍ ഹനിക്കുന്ന ഒന്നും ചെയ്തിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികളോട് പോരാടുന്നതിന് പകരം താരങ്ങളോട് ഏറ്റുമുട്ടുന്നത് ശരിയല്ലെന്നും പ്രിയങ്ക പറഞ്ഞു.