X
    Categories: indiaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ റോഡ്‌ ഷോക്കിടെ കണ്ടുമുട്ടി പ്രിയങ്കയും അഖിലേഷും

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ പരസ്പരം അഭിവാദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പിയങ്കഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ബുലന്ദ്ഷഹറിലെ ഇരുപാര്‍ട്ടികളുടെയും പ്രചരണത്തിനിടെയാണ് രണ്ട് നേതാക്കളും പരസ്പരം അഭിവാദ്യം ചെയ്തത്. ഈ സമയം രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും അഖിലേഷിനൊപ്പമുണ്ടായിരുന്നു. എസ്.പിയും ആല്‍.എല്‍.ഡിയും സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

തുറന്ന കാറില്‍ എത്തിയ പ്രിയങ്ക രണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയും കൈവീശി അഭിവാദ്യം ചെയ്തു. ബസിന് മുകളിലായിരുന്ന അഖിലേഷും ജയന്ത് ചൗധരിയും കൈകൂപ്പിയാണ് പ്രിയങ്കയെ അഭിവാദ്യം ചെയ്തത്.

Test User: